Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TexasNews

America

ടെ​ക്സ​സി​ൽ കാ​റു​ക​ൾ നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ച്ച് നാ​ല് യു​വാ​ക്ക​ൾ മ​രി​ച്ചു

ടെ​ക്സ​സ്: ടെ​ക്സ​സി​ലെ ബോ​വി കൗ​ണ്ടി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ല് യു​വാ​ക്ക​ൾ മ​രി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 3.20 ഓ​ടെ ഡെ​കാ​ൽ​ബി​ന് സ​മീ​പം യുഎ​സ് ഹൈ​വേ 259-ലാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ ദു​ര​ന്തം സം​ഭ​വി​ച്ച​ത്.

ഡെ​കാ​ൽ​ബ് സ്വ​ദേ​ശി​യാ​യ ഡ്രൂ ​വി​ൽ​സ​ൺ (23) സ​ഞ്ച​രി​ച്ചി​രു​ന്ന നി​സ്സാ​ൻ ആ​ൾ​ട്ടി​മ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ഡോ​ഡ്ജ് ചാ​ർ​ജ​ർ കാ​റു​മാ​യി നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

നി​സാ​ൻ ആ​ൾ​ട്ടി​മ ഓ​ടി​ച്ചി​രു​ന്ന ഡ്രൂ ​വി​ൽ​സ​ൺ (23), ഡോ​ഡ്ജ് ചാ​ർ​ജ​റി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രാ​യ യ​ൽ എ​ല്ലെ​സ്റ്റാ​ഡ് (22), പെ​യ്റ്റ​ൺ ബ​ട്ട്‌​ല​ർ (24), ടൈ ​ബേ​ർ​ഡ് (20) എ​ന്നി​വ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

നാ​ല് പേ​രും അ​പ​ക​ട​സ്ഥ​ല​ത്തു വ​ച്ച് ത​ന്നെ മ​ര​ണ​പ്പെ​ട്ട​താ​യി ടെ​ക്സ​സ് പ​ബ്ലി​ക് സേ​ഫ്റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്റ് സ്ഥി​രീ​ക​രി​ച്ചു.

അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ച കൃ​ത്യ​മാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ ടെ​ക്സസ് പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up